വീണ്ടും ഹെലികോപ്റ്റർ ഇടപാട്; പൊലീസ് ടെൻഡർ വിളിച്ചു

0

തിരുവനന്തപുരം ∙ കോവിഡ് കാലത്തു സർക്കാരിന്റെ ആദ്യ ഹെലികോപ്റ്റർ ഇടപാടു വൻ ധൂർത്തും ബാധ്യതയും വരുത്തിയെന്ന ആക്ഷേപത്തിനിടെ കേരള പൊലീസ് വീണ്ടും ഹെലികോപ്റ്റർ വാടകയ്ക്കെടുക്കാൻ ടെൻഡർ വിളിച്ചു.

നിലവിലെ വാടക ഹെലികോപ്റ്ററിന്റെ കരാർ കാലാവധി ഏപ്രിലിൽ അവസാനിച്ചിരുന്നു. 6 പേർക്കു സഞ്ചരിക്കാവുന്ന ഇരട്ട എൻജിൻ ഹെലികോപ്റ്റർ 3 വർഷത്തേക്കാണു വാടകയ്ക്കെടുക്കുന്നത്. കൂടുതൽ പഴക്കം പാടില്ല, മാസം 20 മണിക്കൂറിൽ കൂടുതൽ പറക്കേണ്ടി വരും എന്നീ നിബന്ധനകളുമുണ്ട്.

You might also like