കനത്ത മഴ തുടരുന്ന ബെംഗളൂരുവില്‍ വീണ്ടും ബഹുനില പാര്‍പ്പിട സമുച്ചയങ്ങള്‍ അപകടാവസ്ഥയിലാകുന്നത് ആശങ്കയ്ക്കിടയാക്കുന്നു
ബെംഗളൂരു : കനത്ത മഴ തുടരുന്ന ബെംഗളൂരുവില്‍ വീണ്ടും ബഹുനില പാര്‍പ്പിട സമുച്ചയങ്ങള്‍ അപകടാവസ്ഥയിലാകുന്നത് ആശങ്കയ്ക്കിടയാക്കുന്നു. പടിഞ്ഞാറൻ ബെംഗളുരുവിലെ കമല നഗറില്‍ നാലുനില കെട്ടിടം ചെരിയുന്നതായി കഴിഞ്ഞ രാത്രി താമസക്കാര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് ആളുകളെ ഒഴിപ്പിച്ചു. കെട്ടിടം പൊളിക്കാന്‍ അധികൃതര്‍ തീരുമാനിച്ചുവെന്നാണു റിപ്പോര്‍ട്ട്. ഇതോടെ നഗരത്തിലെ ബഹുനില പാര്‍പ്പിട സമുച്ചയങ്ങളുടെ നിര്‍മാണത്തിലെ അപാകത വലിയ ആശങ്കകള്‍ക്കും ചര്‍ച്ചകള്‍ക്കും ഇടയാക്കിയിരിക്കുകയാണ്.