വൈശാഖിന്റെ സംസ്കാരം ഇന്ന്; ധീരജവാന് യാത്രാമൊഴിയേകാൻ നാട്

0

കൊല്ലം ∙ കശ്മീരിലെ പൂഞ്ചിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച മലയാളി സൈനികൻ  എച്ച്.വൈശാഖിന്റെ സംസ്കാരം ഇന്ന്. കൊട്ടാരക്കര ഓടനാവട്ടത്തെ വീട്ടുവളപ്പിൽ സൈനിക ബഹുമതികളോടെ ഉച്ചയ്ക്കാണ് സംസ്കാരം. കഴിഞ്ഞദിവസം രാത്രി ഒൻപതരയോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച മൃതദേഹത്തിൽ ആദരമർപ്പിക്കാൻ സൈനിക ഉദ്യോഗസ്ഥർക്കൊപ്പം മുൻ സൈനികരും ജനപ്രതിനിധികളും ഉൾപ്പെടെ ഒട്ടേറെപ്പേരെത്തി.

തുടർന്ന് പാങ്ങോട് സൈനിക ക്യാംപ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റിയ മൃതദേഹം രാവിലെ സൈനിക അകമ്പടിയോടെ സ്വദേശമായ ഓടനാവട്ടത്തേക്കു കൊണ്ടുവന്നു. വൈശാഖ് പഠിച്ചിരുന്ന കുടവട്ടൂര്‍ എല്‍പി സ്കൂളിലെ പൊതുദര്‍ശനത്തിനു ശേഷം വീട്ടിലെത്തിച്ചു.

You might also like