ഫ്ലിപ്കാർട്ട് ബിഗ് ദീപാവലി സെയിൽ ഒക്ടോബർ 17 മുതൽ

0

ഫ്ലിപ്കാർട്ടിന്റെ ബിഗ് ബില്യൺ ഡേയ്സ് സെയിൽ അവസാനിച്ചെങ്കിലും അടുത്ത സെയിൽ ഉടൻ ആരംഭിക്കാൻ ഒരുങ്ങുകയാണ്  ഇ- കൊമേഴ്സ് ഭീമൻ. ഫ്ലിപ്കാർട്ടിന്റെ ബിഗ് ദീപാവലി സെയിൽ ഒക്ടോബർ 17 മുതൽ ആരംഭിക്കും. ഈ വിൽപ്പന ഒക്ടോബർ 23 വരെ നീണ്ടുനിൽക്കും. ഈ സെയിൽ സമയത്ത് മൊബൈൽ, ടാബ്‌ലെറ്റ്, ടിവി, മറ്റ് ഇലക്ട്രോണിക് ഇനങ്ങൾ എന്നിവയ്ക്ക് ആവേശകരമായ ഡീലുകളും കിഴിവുകളും ലഭിക്കും.

ഒക്ടോബർ 17 മുതൽ ഫ്ലിപ്കാർട്ട് ബിഗ് ദീപാവലി സെയിൽ ആരംഭിക്കുമെങ്കിലും ഒക്ടോബർ 16 മുതൽ ഫ്ലിപ്കാർട്ട് പ്ലസ് അംഗങ്ങൾക്ക് നേരത്തേ ആക്സസ് ലഭിക്കും. ഈ സെയിലിൽ, ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉടമകൾക്കും ആക്സിസ് ബാങ്ക് ഉപയോക്താക്കൾക്കും 10 ശതമാനം  കിഴിവ് ലഭിക്കും.

You might also like