മത്സ്യബന്ധനത്തിന് പോയ ഫൈബർ വള്ളം മറിഞ്ഞു; കാണാതായ മൂന്നു പേർക്കായി തിരച്ചിൽ

0

മലപ്പുറം∙ പൊന്നാനിയിൽനിന്ന് മത്സ്യബന്ധനത്തിന് പോയ ഫൈബർ വള്ളം മറിഞ്ഞ് മൂന്നു പേരെ കാണാതായി, ഒരാൾ രക്ഷപ്പെട്ടു. ഇബ്രാഹിം, ബീരാൻ, മുഹമ്മദലി എന്നിവരെയാണ് കാണാതായത്. അപകടത്തിൽപ്പെട്ട ഹംസക്കുട്ടിയെ ചാലിയത്ത് നിന്നുള്ള മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി കരയിലെത്തിച്ചു.

പൊന്നാനി മുക്കാടി സ്വദേശിയുടെ ഉടമസ്ഥയിലുള്ള തോണിയാണ് വ്യാഴാഴ്ച മത്സ്യബന്ധനത്തിനിടെ അപകടത്തിൽപ്പെട്ടത്. കാണാതായ മൂന്ന് പേർക്കായി ഫിഷറീസും മത്സ്യത്തൊഴിലാളികളും തിരച്ചിൽതുടരുന്നു.

You might also like