TOP NEWS| കാലവർഷം: 6 ദിവസത്തിൽ 35 മരണമെന്ന് സർക്കാ‍ർ; കോട്ടയത്ത് 13, ഇടുക്കിയിൽ 9, കല്ലാറില്‍ യുവാവ് മുങ്ങി മരിച്ചു

0

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ആറ് ദിവസത്തിനുള്ളില്‍ മഴക്കെടുതിയില്‍  35 പേർ മരിച്ചെന്ന് സര്‍ക്കാര്‍. കോട്ടയത്ത് 13 പേരും (KOTTAYAM) ഇടുക്കിയില്‍ ഒന്‍പതും (IDUKKI) മലപ്പുറത്ത് മൂന്ന് പേരും ആലപ്പുഴയിലും കണ്ണൂരും രണ്ടുപേര്‍ വീതവും കൊല്ലം, പത്തനംതിട്ട, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ ഓരോരുത്തരുമാണ് മരിച്ചത്. അതേസമയം കല്ലാറില്‍ ഒഴുക്കില്‍പ്പെട്ട് യുവാവ് മുങ്ങിമരിച്ചു. തിരുവനന്തപുരം ചിറയ്ക്കൽ  സ്വദേശി അഭിലാഷ് (23) ആണ് മരിച്ചത്. നെല്ലിക്കുന്ന് ചെക്ഡാമില്‍ കുളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഒഴുക്കില്‍പ്പെട്ട മറ്റൊരാളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. 

You might also like