കശ്മിരില്‍ കുടിയേറ്റക്കാരെ അനുവദിക്കില്ലെന്ന് തീവ്രവാദികള്‍; ഈ മാസം ജീവന്‍ നഷ്ടപ്പെട്ടത് 11 പേര്‍ക്ക്
കശ്മീരിലെ രണ്ട് ബിഹാറി തൊഴിലാളികളുടെ കൊലപാതകങ്ങളുടെ ഉത്തരവാദിത്തം ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബയുടെ യുണൈറ്റഡ് ലിബറേഷന്‍ ഫ്രണ്ട് മുന്നണി സംഘടന ഏറ്റെടുത്തു. അടുത്തിടെ ജമ്മു കശ്മീരില്‍ സാധാരണക്കാര്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ 11 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. കശ്മീര്‍ താഴ്വര വിട്ടുപോകണമെന്ന് കുടിയേറ്റ തൊഴിലാളികള്‍ക്ക് തീവ്രവാദ സംഘടന താക്കീത് നല്‍കുന്നു.