പിതാവിനു വൃക്ക ദാനം ചെയ്യാൻ പ്രതിക്ക് അനുമതി നൽകി സുപ്രീം കോടതി
ന്യൂഡൽഹി ∙ രോഗിയായ പിതാവിനു വൃക്ക ദാനം ചെയ്യാൻ ആഗ്രഹം പ്രകടിപ്പിച്ച ലഹരിമരുന്നു കേസ് പ്രതിയെ ആവശ്യമായ വൈദ്യപരിശോധനയ്ക്കായി ജയിലിൽനിന്ന് ആശുപത്രിയിലേക്കു കൊണ്ടു പോകാൻ സുപ്രീം കോടതി അനുവദിച്ചു. വൃക്ക ദാനം ചെയ്യാൻ ആരോഗ്യവാനാണെന്നു കണ്ടെത്തിയാൽ മധ്യപ്രദേശ് ഹൈക്കോടതി മുൻപാകെ ഇടക്കാല ജാമ്യത്തിന് അപേക്ഷിക്കാനും സുപ്രീം കോടതി നിർദേശിച്ചു.
പിതാവിനു വൃക്കദാനം ചെയ്യാനായി മധ്യപ്രദേശ് ഹൈക്കോടതിയിൽ നൽകിയ ജാമ്യാപേക്ഷ തള്ളിയതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവിനെ ചോദ്യം ചെയ്ത് സുപ്രീംകോടതിയിൽ ഹർജി നൽകിയത്.