TOP NEWS| വിവാഹവീട്ടിലേക്ക് ഇരച്ചെത്തിയ മരണം; തൊട്ടിലിലും കെട്ടിപ്പിടിച്ച നിലയിലും കുട്ടികളുടെ മൃതദേഹങ്ങള്‍, തീരാനോവ്

0

ബന്ധുവീട്ടിലെ വിവാഹത്തിന് എത്തിയ കുരുന്നുകളുടെ സന്തോഷത്തിനിടയ്ക്കാണ് കൊക്കയാറില്‍ മരണം ഉരുള്‍പൊട്ടലായി (Kokkayar Landslide) ഇരച്ചെത്തിയത്. കൊക്കയാർ ഉരുള്‍പൊട്ടലില്‍ മരിച്ച ഒരു കുടുംബത്തിലെ അഞ്ചുപേരടക്കം ആറുപേരുടെ മൃതദേഹം കണ്ടെത്തിയപ്പോഴത്തെ കാഴ്ച കണ്ടുനിന്നവര്‍ക്ക് താങ്ങാനാവുന്നതിനും അപ്പുറമായിരുന്നു. തൊട്ടിലിൽ ഉറങ്ങുന്ന നിലയിലും കെട്ടിപ്പിടിച്ചും കിടക്കുന്ന നിലയിലായിരുന്നു കുട്ടികളുടെ മൃതദേഹം ലഭിച്ചത്. ഭാര്യയും രണ്ട് മക്കളുമടക്കം അടക്കം ഉറ്റവരായ 5 പേരെ നഷ്ടമായ സിയാദ് ദുരന്ത ഭൂമിയിലെ നീറുന്ന കാഴ്ചയായി. 

You might also like