ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോടനം; 17 മരണം ; റിസോര്‍ട്ടില്‍ 100 പേര്‍ കുടുങ്ങി

0

നൈനിറ്റാള്‍: ഉത്തരാഖണ്ഡിലുണ്ടായ മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് പ്രളയം. നൈനിറ്റാള്‍ ജില്ലയിലാണ് നാശനഷ്ടം. ദുരന്തത്തിൽ 17 പേര്‍ മരിച്ചതായാണ്സംസ്ഥാന എമര്‍ജന്‍സി ഓപറേഷന്‍ സെന്റര്‍ നല്‍കുന്ന പ്രാഥമിക വിവരം.

നൈനിറ്റാള്‍ നദി കരകവിഞ്ഞു. രാംനഗറിലെ റിസോര്‍ട്ടില്‍ 100 ഓളം പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ രാത്രിയാണ് ഇവിടെ ദുരന്തമുണ്ടായത്. ചമ്പാവതി ജില്ലയില്‍ നൈനിറ്റാളിനെയും ഉദ്ധം സിംഗ് നഗറിനെയും ബന്ധിപ്പിക്കുന്ന ഹല്‍ദ്‌വാനി പാലത്തിന്റെ ഒരു ഭാഗം ഒഴുകിപ്പോയി. രണ്ട് ബൈക്ക് യാത്രികര്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.
You might also like