രാജ്യത്ത് പുതുതായി 13,058 പേര്‍ക്ക് കൂടി കോവിഡ്; 164 മരണം
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 13,058 പേര്‍ക്കു കൂടി കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. 231 ദിവസങ്ങള്‍ക്കിടെയുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
164 കോവിഡ് മരണങ്ങള്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് സ്ഥിരീകരിച്ചു. ഇതോടെ, ആകെ മരണ സംഖ്യ 4,52,454 ആയി ഉയര്‍ന്നു. കേരളത്തിലാണ് കൂടുതല്‍ കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 60 മരണങ്ങള്‍ കേരളത്തിലും 27 മരണങ്ങള്‍ മഹാരാഷ്ട്രയിലും റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്.