ബുക്ക് ചെയ്തിട്ടും യാത്രാനുമതി നിഷേധിച്ചതായി പരാതി; കെ.എസ്.ആര്.ടി.സി നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്
തൃശൂര്‍: മുൻകൂട്ടി ബുക്ക് ചെയ്തിട്ടും യാത്രാനുമതി നിഷേധിച്ചതായുള്ള പരാതിയിൽ കെ.എസ്.ആര്.ടി.സി നഷ്ടപരിഹാരം നല്‍കണമെന്ന് തൃശൂര്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തിെന്റ ഉത്തരവ്.
ഗുരുതരമായ സേവന വീഴ്ചയുണ്ടായതായി വിലയിരുത്തിയ പ്രസിഡന്റ് സി.ടി. സാബു, മെംബര്‍മാരായ ഡോ. കെ. രാധാകൃഷ്ണന് നായര്‍, എസ്. ശ്രീജ എന്നിവരടങ്ങിയ ഫോറം പരാതിക്കാര്‍ക്ക് നഷ്ടപരിഹാരമായി 5,000 രൂപയും ചെലവിലേക്ക് 2,000 രൂപയും നല്കാന് ഉത്തരവിടുകയായിരുന്നു.