TOP NEWS| കോട്ടയം, ഇടുക്കി ജില്ലകളിൽ കനത്ത മഴ, മുണ്ടക്കയത്തെ താഴ്ന്ന പ്രദേശങ്ങളിൽ വെളളം കയറി; വണ്ടൻ പതാലിൽ ഉരുൾപൊട്ടൽ, ആളപായമില്ല
കോട്ടയം: കോട്ടയം ജില്ലയിലെ കിഴക്കന്‍ മേഖലയില്‍ കനത്ത മഴ; മണിമലയാറ്റില്‍ ജലനിരപ്പ് ഉയരുന്നു, മുണ്ടക്കയത്തെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി
മുണ്ടക്കയം വണ്ടൻ പതാലിൽ ഉരുൾപൊട്ടൽ. ഉരുൾപൊട്ടലിൽ ആളപായം ഇല്ല. മുണ്ടക്കയം, കൂട്ടിക്കൽ മേഖലയിൽ 3 മണി മുതൽ കനത്ത മഴയാണ്. മുണ്ടക്കയം കോസ് വേ മുങ്ങുന്നു. മണിമലയാറ്റിൽ ജലനിരപ്പ് ഉയർന്നു. മഴ കനത്തതോടെ മുണ്ടക്കയം മേഖലയുടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. എരുമേലി, മുണ്ടക്കയം സംസ്ഥാന പാതയിൽ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. ജില്ലയിൽ ചെറുതോടുകൾ കരകവിഞ്ഞു.