ഇന്ത്യൻ എംബസി ഓപൺ ഹൗസ് ബു​ധ​നാ​ഴ്​​ച

0

കു​വൈ​ത്ത്​ സി​റ്റി: കുവൈത്തിൽ ഇ​ന്ത്യ​ൻ എം​ബ​സി ഓ​പ​ൺ ഹൗ​സ്​ ബു​ധ​നാ​ഴ്​​ച ന​ട​ത്തും. വൈ​കീ​ട്ട്​ 3.30ന്​ ​എം​ബ​സി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ ഇ​ന്ത്യ​ക്കാ​ർ​ക്ക്​ നേ​രി​ട്ട്​ പങ്കെടുക്കാം .നേരത്തെ ഓ​ൺ​ലൈ​നാ​യി ന​ട​ത്തി​യ ഓപ​ൺ ഹൗ​സി​ൽ രാ​ജ്യ​ത്തെ കോ​വി​ഡ്​ പ്രതിസന്ധി നീങ്ങിയ സാഹചര്യത്തിൽ ​ ക​ഴി​ഞ്ഞ മാ​സം മു​ത​ലാ​ണ്​ നേ​രി​ട്ട്​ പങ്കെടു​ക്കാ​ൻ അ​വ​സ​ര​മൊ​രു​ക്കി​യ​ത്.

പ്ര​വാ​സി​ക​ൾ​ക്കു​ള്ള സ​ർ​ക്കാ​ർ പ​ദ്ധ​തി​ക​ൾ, എം​ബ​സി​യു​ടെ ഇ​ട​നി​ല​ക്കാ​ർ ച​മ​യു​ന്ന​വ​ർ എ​ന്നീ പ്ര​ധാ​ന വി​ഷ​യ​ങ്ങ​ളാ​ണ്​ ഒ​ക്​​ടോ​ബ​റി​ൽ ച​ർ​ച്ച ചെ​യ്യു​ന്ന​ത്. ഓ​പ​ൺ ഹൗ​സി​ന്​ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ്​ നേ​തൃ​ത്വം ന​ൽ​കും.വാക്‌സിനേഷൻ പൂർത്തീകരിച്ച ഇ​ന്ത്യ​ക്കാ​ർ​ക്ക്​ community.kuwait@mea.gov.in എ​ന്ന വി​ലാ​സ​ത്തി​ൽ ​ഇ-​മെ​യി​ൽ അ​യ​ച്ച്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത്​ പ​െ​ങ്ക​ടു​ക്കാം. പ്ര​ത്യേ​ക​മാ​യി എ​​ന്തെ​ങ്കി​ലും അ​ന്വേ​ഷി​ക്കാ​നു​ള്ള​വ​ർ പേ​ര്, പാ​സ്​​പോ​ർ​ട്ട്​ ന​മ്പ​ർ, സി​വി​ൽ ​െഎ​ഡി ന​മ്പ​ർ, ഫോ​ൺ ന​മ്പ​ർ, കു​വൈ​ത്തി​ലെ വി​ലാ​സം എ​ന്നി​വ സ​ഹി​തം community.kuwait@mea.gov.in എ​ന്ന ​ഇ-​മെ​യി​ൽ വി​ലാ​സ​ത്തി​ൽ ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്.

You might also like