TOP NEWS| ‘ലാത്വിയൻ സ്വദേശിനിയുടെ കൊലപാതകം’; കുറ്റവാളികൾക്ക് എത്രയും വേഗം ശിക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി

0

തിരുവനന്തപുരം: ലാത്വിയൻ സ്വദേശിനിയുടെ (Latvian woman) കൊലപാതകത്തിൽ കുറ്റവാളികൾക്ക് എത്രയും വേഗം ശിക്ഷ ഉറപ്പാക്കണമെന്നാണ് സർക്കാർ നിലപാടെന്ന് സഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ (pinarayi vijayan) പറഞ്ഞു. സ്പെഷ്യൽ പ്രോസിക്യൂട്ടർ വേണമെന്ന ആവശ്യം ഉന്നയിക്കപ്പെട്ടാൽ പരിഗണിക്കാം. സെഷൻസ് കോടതി കേസ് ഫെബ്രുവരി 18 ലേക്ക് മാറ്റിയിരിക്കയാണ് എന്നും വി ഡി സതീശന്റെ സബ് മിഷന് മുഖ്യമന്ത്രി മറുപടി നൽകി. ലാത്വിയൻ സ്വദേശിനിയുടെ  കൊലപാതകത്തിൽ പ്രതികൾ ഇപ്പോഴും സ്വതന്ത്രരായി പുറത്ത് കഴിയുന്ന സാഹചര്യം ഏഷ്യാനെറ്റ് ന്യൂസ് ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു. 

You might also like