TOP NEWS| ‘മുല്ലപെരിയാർ ഡാമിന്റെ സുരക്ഷ പ്രധാനം; ഒരു ജീവൻ പോലും നഷ്ടപെടുന്ന സാഹചര്യം ഉണ്ടാകരുതെ’ന്ന് സുപ്രീംകോടതി
ദില്ലി: മുല്ലപെരിയാർ ഡാമിന്റെ സുരക്ഷ പ്രധാനം; ഒരു ജീവൻ പോലും നഷ്ടപെടുന്ന സാഹചര്യം ഉണ്ടാകരുതെന്ന് സുപ്രീംകോടതി. മുല്ലപെരിയാർ അണകെട്ട് പ്രളയത്തിന് കാരണമെന്ന് കേരളം.
മുല്ലപ്പെരിയാർ അണക്കെട്ടിൽ സുപ്രീംകോടതി അനുവദിച്ച 142 അടിയെന്ന ജലനിരപ്പിൽ മാറ്റം വരുത്തേണ്ടെന്നും തങ്ങളുടെ തീരുമാനത്തോട് കേരളം വിയോജിച്ചുവെന്നും മേൽനോട്ട സമിതി സുപ്രീം കോടതിയെ അറിയിച്ചു. മുല്ലപ്പെരിയാർ കേസ് സുപ്രീം കോടതി പരിണിക്കവേയാണ് സമിതി നിലപാട് അറിയിച്ചത്. റിപ്പോർട്ടിൽ മറുപടി നൽകാൻ കൂടുതൽ സമയം അനുവദിക്കണമെന്ന് കേരളം ആവശ്യപ്പെട്ടു.