11 മുതൽ അതിശക്തമായ മഴയ്ക്കു സാധ്യത; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്

0

തിരുവനന്തപുരം ∙ ഏതാനും ദിവസത്തെ ഇടവേളയ്ക്കു ശേഷം 11 മുതൽ കേരളത്തിൽ വീണ്ടും അതിശക്തമായ മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു. 11ന് വയനാട്, മലപ്പുറം, പാലക്കാട്, ഇടുക്കി, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് മുന്നറിയിപ്പുകളില്ല. നാളെയും 10നും മലപ്പുറം, പാലക്കാട്, ഇടുക്കി, കോട്ടയം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ യെലോ അലർട്ട് (ശക്തമായ മഴ) നൽകിയിട്ടുണ്ട്.

അറബിക്കടലിലെ ന്യൂനമർദം ശക്തി പ്രാപിച്ച് തീവ്ര ന്യൂനമർദമായി മാറിയതിനാൽ മധ്യ കിഴക്കൻ, പടിഞ്ഞാറൻ അറബിക്കടലിൽ നാളെ വരെ മത്സ്യബന്ധനത്തിനു പോകരുത്. ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴി നാളെ ന്യൂനമർദമായി മാറാൻ സാധ്യതയുള്ളതിനാൽ, ആഴക്കടലിൽ മത്സ്യബന്ധനത്തിനു പോയവർ നാളേക്കകം മടങ്ങിയെത്തണമെന്നും നിർദേശിച്ചിട്ടുണ്ട്.

You might also like