TOP NEWS| കൊവിഡ് പ്രതിസന്ധിയെ മറികടക്കാന്‍ കേരള ബാങ്കിന്റെ ഈട് രഹിത വായ്പ
കോഴിക്കോട്: കൊവിഡ് സൃഷ്ടിച്ച (Covid crisis) പ്രസിന്ധിയെ മറികടക്കാന്‍ കേരള ബാങ്കിന്റെ (Kerala Bank) ഈട് രഹിത വായ്പ പദ്ധതി. ‘കെ ബി സുവിധ പ്ലസ്’ (KB suvidha plus) വായ്പാ പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം കേരളാ ബാങ്കിന്റെ കോഴിക്കോട് റീജനല്‍ ഓഫീസില്‍ നടന്ന ചടങ്ങില്‍ സഹകരണ മന്ത്രി വി.എന്‍. വാസവന്‍(VN Vasavan) നിര്‍വഹിച്ചു. കേരളാ ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍ അധ്യക്ഷത വഹിച്ചു. അഞ്ചു ലക്ഷം രൂപ വരെ ഈട് രഹിത വായ്പ നല്‍കുന്നതാണ് പദ്ധതി.