TOP NEWS| ലഖ്നൗവിൽ ഇന്ന് കർഷക മഹാ പഞ്ചായത്ത്;സമരം തുടരാൻ കർഷക സംഘടനകൾ

0

ഉത്തർപ്രദേശിലെ ലഖ്നൗവിൽ ഇന്ന് കർഷക മഹാ പഞ്ചായത്ത് ചേരും.സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിലാണ് പരിപാടി. മിനിമം താങ്ങുവില ഉൾപ്പടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയ്ക്ക് സംയുക്ത കിസാൻ മോർച്ച കത്തയച്ചു. വിവാദമായ മൂന്ന് കാർഷിക നിയമങ്ങൾ കേന്ദ്ര സർക്കാർ പിൻവലിച്ചെങ്കിലും മറ്റ് ആവശ്യങ്ങളിൽ സമരം തുടരുമെന്ന് കർഷക സംഘടനകൾ അറിയിച്ചിരുന്നു.

You might also like