
TOP NEWS| കോവിഡ് വകഭേദം; ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്കേർപ്പെടുത്തി രാജ്യങ്ങൾ
ദക്ഷിണാഫ്രിക്കയിലും അയൽ രാജ്യങ്ങളിലും കോവിഡ് വൈറസിന്റെ പുതിയ വകഭേദം വ്യാപകമാവുന്ന പശ്ചാത്തലത്തിൽ ഇവിടെ നിന്നുള്ള വിമാന സർവീസുകൾ വിവിധ രാജ്യങ്ങൾ താൽകാലികമായി നിർത്തി. യുകെ, ജപ്പാൻ, സിംഗപ്പൂർ, ഇസ്രായേൽ തുടങ്ങി വിവിധ യൂറോപ്യൻ രാജ്യങ്ങളുമാണ് യാത്രകൾക്ക് വിലക്കേർപ്പെടുത്തിയത്.
