ഒമിക്രോൺ കോവിഡ്: സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി യോഗം വിളിച്ചു.

0

ദക്ഷിണാഫ്രിക്കയിൽ അതീവ ഗൗരവമേറിയ പുതിയ കോവിഡ് വകഭേദം ഒമിക്രോൺ കണ്ടെത്തിയ പശ്ചാത്തലത്തിൽ രാജ്യത്തെ കോവിഡ് സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദി യോഗം വിളിച്ചു. യോഗം 10.30നാണ് നടക്കുക. രാജ്യത്തെ കോവിഡ് വാക്‌സിനേഷൻ നില, കോവിഡ് പ്രതിരോധ നടപടികൾ എന്നിവ ചർച്ച ചെയ്യും. വാക്‌സിനേഷൻ സജീവമാക്കാൻ തീരുമാനമുണ്ടായേക്കാം. കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ, പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പികെ മിശ്ര, യൂനിയൻ ഹെൽത്ത് സെക്രട്ടറി രാജേഷ് ഭൂഷൺ, നീതി ആയോഗ് അംഗം (ഹെൽത്ത്) ഡോ. വികെ പോൾ എന്നിവർ യോഗത്തിൽ പങ്കെടുക്കും.

You might also like