വിമാന സർവീസുകൾ പുനരാരംഭിക്കാൻ അഭ്യർഥിച്ച് യുഎഇ സ്ഥാനപതി
അബുദാബി∙ ഇന്ത്യ– യുഎഇ സെക്ടറിൽ നിയന്ത്രിത എയർ ബബ്ൾ കരാർ പിൻവലിച്ച് സാധാരണ വിമാന സർവീസ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് യുഎഇ. ദുബായ് എക്സ്പോ സന്ദർശിക്കാൻ കൂടുതൽ പേർക്ക് അവസരമൊരുക്കണമെന്ന് ഇന്ത്യയിലെ യുഎഇ സ്ഥാനപതി അഹമ്മദ് അൽ ബന്ന ചൂണ്ടിക്കാട്ടി.സാധാരണ വിമാന സർവീസ് ആരംഭിച്ചാൽ യാത്രക്കാരുടെ എണ്ണം ഇരട്ടിയാകുമെന്നാണ് പ്രതീക്ഷ.