TOP NEWS| കൊവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കി കർണ്ണാടക; കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടാഴ്ച ക്വാറന്‍റീന്‍

0



ബംഗളുരു: കൊവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കി കർണ്ണാടക സർക്കാർ. കേരളം, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്ക് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണം. കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികളിൽ കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് നടപടി.

കേരളത്തിൽ നിന്ന് എത്തുന്ന വിദ്യാർത്ഥികൾ പതിനാറാം ദിവസം വീണ്ടും പരിശോധന നടത്തണം. വിദ്യാർത്ഥികൾക്കിടയിൽ കൊവിഡ് വ്യാപനം കൂടിയ സാഹചര്യത്തിലാണ് നടപടി. അതിർത്തി ജില്ലകളിലെ ദേശീയ പാതകളിൽ നിരീക്ഷണ സംവിധാനം ഒരുക്കും.

You might also like