‘ഒമിക്രോൺ’ ഭീഷണി ; ഡല്‍ഹി, മഹാരാഷ്ട്രാ സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം

0

ന്യൂഡൽഹി: വിവിധ രാജ്യങ്ങളിൽ കോവിഡിന്റെ പുതിയ വകഭേദമായ ‘ ഒമിക്രോണ്‍’ റിപ്പോർട്ട് ചെയ്തു കൊണ്ടിരിയ്ക്കുന്ന പശ്ചാത്തലത്തില്‍ ഡല്‍ഹി, മഹാരാഷ്ട്രാ സംസ്ഥാനങ്ങള്‍ക്ക് സര്‍ക്കാരുകള്‍ ജാഗ്രതാ നിര്‍ദേശം നല്‍കി.

മഹാരാഷ്ട്രയില്‍ എത്തുന്നവര്‍ക്ക് രണ്ട് ഡോസ് വാക്‌സിൻ അല്ലെങ്കിൽ ആര്‍ടിപിസിആര്‍ റിപ്പോര്‍ട്ട് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഡല്‍ഹിയില്‍ പൊതുഇടങ്ങളില്‍ കൊവിഡ് പ്രോട്ടോക്കോളുകള്‍ കര്‍ശനമായി പാലിക്കുന്നത് ഉറപ്പാക്കാനാണ് നിര്‍ദേശം. ഇതിന് പുറമെ ഡല്‍ഹിയിലെ ആശുപത്രികള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
You might also like