TOP NEWS| വയോമിത്രം പദ്ധതി പ്രതിസന്ധിയിൽ; മലപ്പുറത്ത് മരുന്ന് വിതരണം മുടങ്ങി
സംസ്ഥാന സാമൂഹിക സുരക്ഷാ മിഷനു കീഴിലാണ് നഗരസഭകളും കോർപ്പറേഷനുകളും കേന്ദ്രീകരിച്ച് വയോമിത്രം പദ്ധതിയുടെ നടത്തിപ്പ്. സൗജന്യ മരുന്നും ചികിത്സയും നിത്യരോഗികളായ വയോജനങ്ങൾക്ക് വലിയ ആശ്രയമായിരുന്നു. മരുന്ന് മുടങ്ങിയാൽ ആരോഗ്യ നില മോശമാകുന്നവരടക്കമാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ , മലപ്പുറം ജില്ലയിൽ കഴിഞ്ഞ മൂന്നുമാസമായി വയോമിത്രം വഴിയുള്ള പ്രധാന മരുന്നുകളുടെ വിതരണം നടക്കുന്നില്ല .