‘ജലനിരപ്പ് താഴ്ത്താൻ ഇടപെടണം’ മുല്ലപ്പെരിയാർ ഉന്നതാധികാര സമിതിക്ക് കേരളത്തിന്റെ കത്ത്
മഴ കൂടാൻ സാധ്യത നിലനിൽക്കേ ഡാമിലെ ജലനിരപ്പ് താഴ്ത്താൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുല്ലപ്പെരിയാർ ഉന്നതാധികാര സമിതിക്ക് കേരളത്തിന്റെ കത്ത്. കൂടുതൽ വെള്ളം കൊണ്ടുപോകാൻ തമിഴ്‌നാടിന് നിർദേശം നൽകണമെന്നും ചീഫ് സെക്രട്ടറി ഇന്നലെ അയച്ച കത്തിൽ പറഞ്ഞു. ജലനിരപ്പ് 142 അടിയിൽ എത്തിയ സാഹചര്യത്തിലാണ് കത്ത് അയച്ചത്. അതിനിടെ ഡാമിന്റെ ഒരു ഷട്ടർ കൂടി തുറന്നിരിക്കുകയാണ്. ഇപ്പോൾ ആകെ രണ്ട് ഷട്ടറുകളാണ് തുറന്നിരിക്കുന്നത്.