ആദായ നികുതി റിട്ടേൺ: അവസാന തീയതി ഇന്ന് തന്നെ; നീട്ടിയെന്ന വാർത്തകൾ വ്യാജമെന്ന് കേന്ദ്രം
ആദായനികുതി റിട്ടേൺസ് ഫയൽ ചെയ്യേണ്ട അവസാന തീയതി ഡിസംബർ 31 തന്നെയെന്ന് കേന്ദ്രസർക്കാർ. കാലാവധി നീട്ടിയെന്ന രീതിയിലുള്ള വാർത്തകൾ വ്യാജമാണെന്ന് റവന്യു സെക്രട്ടറി തരുൺ ബജാജ് പറഞ്ഞു. 2020 -21 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ ഫയൽ ചെയ്യേണ്ട അവസാന തീയതിയാണ് ഇന്ന്.