കോവിഡ് രോഗികളും ഒമിക്രോൺ കേസുകളും കൂടുന്നു; ആശങ്കയിൽ സംസ്ഥാനം
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളും ഒമിക്രോൺ കേസുകളും ദിനംപ്രതി കൂടുന്ന സാഹചര്യത്തിൽ ആശങ്കയിൽ സംസ്ഥാനം. രണ്ടു ദിവസം കൊണ്ട് ടിപിആറും കുത്തനെ ഉയർന്നു. ക്രിസ്മസ് -പുതുവത്സര ആഘോഷങ്ങളിലെ ആൾക്കൂട്ടമാവാം രോഗവ്യാപനം ഉയരാൻ കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. വരുന്ന ഒരാഴ്ചത്തെ സാഹചര്യം വിലയിരുത്തിയ ശേഷം കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണോയെന്ന് ആലോചിക്കാനാണ് സർക്കാർ തീരുമാനം.