മലിനജലം കുടിച്ചാൽ 2000 രൂപ നൽകാമെന്ന് യുവാക്കൾ; പന്തയം ഏറ്റെടുത്ത് വയോധികൻ

0

പണത്തിന് വേണ്ടി മലിനജലം കുടിച്ച് വയോധികൻ. 2000 രൂപയാണ് മലിന ജലം കുടിച്ചാൽ നൽകാമെന്ന് ഒരുകൂട്ടം യുവാക്കൾ വാഗ്ദാനം ചെയ്തത്. തുടർന്ന് വയോധികൻ അതിന് തയാറാവുകയായിരുന്നു. ( elderly man drinks dirty water ).ജനുവരി 13ന് മധ്യപ്രദേശിലെ വിദിഷയിലാണ് സംഭവം നടന്നത്. ഞായറാഴ്ച പന്നാലാൽ എന്ന അറുപതുകാരൻ നടന്നുപോകുന്നതിനിടെ കൈയിലുണ്ടായിരുന്ന അടക്ക അഴുക്ക് ചാലിൽ വീണു. ഉടൻ തന്നെ പന്നാലാൽ അതെടുത്ത് കഴുകി. ഇത് കണ്ടുനിന്ന സർപഞ്ച് പ്രതിനിധി ഉത്തം സിംഗും മറ്റ് യുവാക്കളും പന്നാലാലിനോട് എന്തുകൊണ്ടാണ് അത് ചെയ്തതെന്ന് ചോദ്യം ചെയ്തു. 2000 രൂപ തന്നാൽ മലിന ജലം കുടിക്കാമോ എന്ന് പന്തയം വയ്ക്കുകയും ചെയ്തു.

You might also like