റിപ്പബ്ലിക്ക് ദിനത്തിന് ഡൽഹിയിൽ ആകാശ വിസ്മയം ഒരുക്കാൻ ആയിരം ഡ്രോണുകൾ
ന്യൂഡൽഹി: ഇത്തവണ റിപ്പബ്ലിക്ക് ദിനത്തിന് ആകാശ വിസ്മയമൊരുക്കാൻ ആയിരം ഡ്രോണുകൾ.ജനുവരി 29-നാണ് ഡ്രോണുകൾ തലസ്ഥാനത്തിൻറെ ആകാശം നിറയുന്നത്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിയും ബോട്ട്‌ലാബ് ഡൈനാമിക്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്റ്റാർട്ടപ്പും ചേർന്നാണ് പരിപാടി നടത്തുക.