പൊതുസ്ഥലങ്ങളില്‍ അടുത്ത 15 ദിവസം ലതാ മങ്കേഷ്‌കറുടെ പാട്ട്; ആദരമര്‍പ്പിച്ച് മമതാ സര്‍ക്കാര്‍

0

അന്തരിച്ച ഗായിക ലതാ മങ്കേഷ്‌കര്‍ക്ക് ആദരമര്‍പ്പിച്ച് ബംഗാള്‍ സർക്കാർ. തിങ്കളാഴ്ച പകുതി ദിവസം അവധി നല്‍കാനും അടുത്ത 15 ദിവസത്തേക്ക് പൊതു സ്ഥലങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ട്രാഫിക് സിഗ്നല്‍ എന്നിവിടങ്ങളില്‍ ലതാ മങ്കേഷ്‌കറുടെ പാട്ട് കേള്‍പ്പിക്കാനും മുഖ്യമന്ത്രി മമതാ ബാനര്‍ജി നിര്‍ദേശം നല്‍കി. ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്കർക്ക് അന്ത്യാഞ്ജലി അർപ്പിച്ച് രാജ്യം. അന്തരിച്ച ഇതിഹാസ ഗായിക ലത മങ്കേഷ്കറുടെ ഭൗതികശരീരം സംസ്കരിച്ചു. മുംബൈ ശിവാജി പാർക്കിൽ വൈകിട്ട് ആറരയോടെയായിരുന്നു സംസ്കാരച്ചടങ്ങുകൾ. പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. പ്രധാനമന്ത്രി നരേന്ദ്ര മോദി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ലത മങ്കേഷ്കറുടെ സഹോദരിയും ഗായികയുമായ ആശാ ഭോസ്ലെ, ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാൻ, ശ്രദ്ധ കപൂർ തുടങ്ങിയവർ സംസ്കാരച്ചടങ്ങുകളിൽ നേരിട്ട് പങ്കെടുത്തു.

You might also like