”ലോകായുക്ത നിയമത്തിൽ ഭരണഘടന വിരുദ്ധതയുണ്ട്”: ഒരു മണിക്കൂർ ഗവർണറുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി

0

ലോകായുക്ത ഓർഡിനൻസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കണ്ടു. ലോകായുക്ത ഓർഡിനൻസിൽ ഗവർണർ ഇതുവരെ ഒപ്പിട്ടിട്ടില്ലാത്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രി രാജ്ഭവനിലെത്തിയത്. ഓർഡിനൻസ് കൊണ്ട് വരാനിടയായ സാഹചര്യം ഗവർണറെ അറിയിച്ചു. കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടു. നിലവിലെ നിയമത്തിൽ ഭരണഘടന വിരുദ്ധമായ വകുപ്പ് ഉണ്ടെന്നും അത് കൊണ്ടാണ് നിയമ ഭേദഗതി കൊണ്ട് വന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.നിലവിലെ ലോകായുക്ത നിയമത്തിലെ പതിനാലാം വകുപ്പാണ് ഭരണഘടന വിരുദ്ധമായിട്ടുള്ളതെന്നും ഇക്കാര്യത്തിൽ സർക്കാരിന് നിയമോപദേശം ലഭിച്ചുവെന്നും മുഖ്യമന്ത്രി അറിയിച്ചു. കണ്ണൂർ വിസി നിയമനവും ലോകായുക്ത കേസും ചർച്ചക്ക് വന്നപ്പോൾ സർവകലാശാലകളിൽ രാഷ്ട്രീയ ഇടപെടലിന് സർക്കാർ ആഗ്രഹിക്കുന്നില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

You might also like