ശാസ്ത്ര ലോകത്തിനു പ്രതീക്ഷയായി തുവയൂർ അസ്സെംബ്ലിസ് ഓഫ് ഗോഡ് അംഗം ഫ്ലെമിൻ കെ സോണി
തുവയൂർ : 18 വയസ്സിൽ നിരവധി കണ്ടുപിടിത്തങ്ങൾ നടത്തിയാണ് ഫ്ലെമിൻ ശാസ്ത്രലോകത്തെ ഞെട്ടിക്കുന്നത്. പ്ലസ് വൺ പഠന കാലത്ത് വെയ്റ്റ് ലിഫ്റ്റ് ഡ്രോൺ എന്ന ആശയം മലയാള മനോരമയുടെ യുവ മാസ്റ്റർ മൈൻഡ് ലൂടെ അവതരിപ്പിക്കാൻ കഴിഞ്ഞതാണ് വഴിത്തിരിവ് ആയത്. ISRO മുൻ ചെയർമാൻ ശ്രീ കെ. ശിവൻ അടക്കമുള്ളവരുടെ അഭിനന്ദനങ്ങൾ ലഭിച്ച ഈ പ്രോജക്റ്റ് 2018 ഇലെ പ്രളയ സമയങ്ങളിൽ ആഹാര സാധനങ്ങളും മരുന്നുകളും ദുരിതമേഖലകളിൽ എത്തിക്കാൻ സഹായകരമായി.
കാടിറങ്ങുന്ന കാട്ടുമൃഗങ്ങളെ ഓടിക്കുന്നതിനായി അൾട്രാ സൗണ്ട് അനിമൽ റെപ്പെല്ലിന്റ് ഡ്രോണിന്റെ കണ്ടുപിടിതമാണ് മറ്റൊരു ശ്രദ്ധേയമായ പരീക്ഷണം. കോട്ടയം എസ്.പി , പി ജി ജയദേവ് ലോക്ക്ഡൗൻ കാലത്ത് ഈ പരീക്ഷണം പ്രയോഗിച്ചിരുന്നു. “ഓട്ടോമാറ്റിക് സാനിറ്റെയ്സർ ഡിസ്പെൻസർ” ഉണ്ടാക്കിയതാണ് ഏറ്റവും അവസാന പരീക്ഷണം. ബാറ്ററിയിലും കറന്റിലും പ്രവർത്തിക്കാവുന്ന സെൻസർ സംവിധാനം ഉള്ള ഈ മെഷിനിലൂടെ സ്പര്ശനമില്ലാതെ സാനിറ്റ്യ്സർ ഉപയോഗിക്കാം.
സഭാ ശുശ്രുഷകൻ കർത്താവിന്റെ പ്രിയ ദാസൻ പാസ്റ്റർ ഷാബു ജോണിന്റെ നിർദ്ദേശ പ്രകാരം നിർമ്മിച്ച ഈ പരീക്ഷണം വിജയകരമായതോടെ ആവശ്യക്കാർ കൂടി. കോളേജ് വിദ്യാർത്ഥികൾക്കായി ഡ്രോണ് പരീക്ഷണങ്ങളുമായി ബന്ധപ്പെട്ടു ഫ്ലെമിൻ ക്ലാസ്സുകൾ എടുത്തിട്ടുണ്ട്.
ഡ്രോണ് റേസിംഗ് അടക്കമുള്ള മേഖലകളിൽ കൂടുതൽ ശ്രദ്ധ പുലർത്താൻ ആഗ്രഹിക്കുന്ന യുവശാസ്ത്രജ്ഞൻ ഇലക്ട്രോണിക്സ് ആൻഡ് ക്യാമ്മ്യൂണിക്കേഷൻ എന്ജിനീറിങ് ബിരുദ പഠനത്തിനായി കാത്തിരിക്കുകയാണ്.
സോണി-ബിസ്മി ദമ്പതികളുടെ മകനാണ് ഫ്ലെമിൻ.
2019 ഇൽ നടന്ന ഡിസ്ട്രിക്റ്റ് സി എ താലന്തു പരിശോധനയിൽ ഓവർ ഓൾ കരസ്ഥമാക്കിയ അടൂർ സെക്ഷനിലെ തുവയൂർ അസ്സെംബ്ലിസ് ഓഫ് ഗോഡ് സഭയിലെ സി എ അംഗവും ആണ് ഫ്ലെമിൻ.