മുല്ലപ്പെരിയാർ ഡാം;കേരളവും തമിഴ്‌നാടും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നു

0

മുല്ലപ്പെരിയാർ ഡാം വിഷയത്തിൽ കേരളവും തമിഴ്‌നാടും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നു. പുതിയ ഡാം പണിയുമെന്ന നയപ്രഖ്യപനത്തോടെയാണ് വീണ്ടും തർക്കം ഉടലെടുത്തത്. ഹരജിയിൽ സുപ്രീം കോടതി അന്തിമ വാദം കേൾക്കുന്ന ദിവസം വിഷയം ഉയർത്താനാണ് തമിഴ്‌നാടിന്റെ തീരുമാനം. ഡാമിന്റെ കാലപ്പഴക്കവും പ്രകൃതി ദുരന്തങ്ങളും പരിഗണിച്ച് പുതിയ ഡാം നിർമിക്കണമെന്ന നിലപാട് കേരളം ആവർത്തിക്കും.മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കുമെന്ന നയപ്രഖ്യാപന പ്രസംഗത്തിലെ പരാമർശത്തോടെയാണ് ചെറിയ ഇടവേളക്ക് ശേഷം ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള പുതിയ തർക്കത്തിന് തുടക്കമായത്. ഗവർണർ നടത്തിയ പരാമർശം സുപ്രീം കോടതി വിധിയുടെ ലംഘനമാണെന്ന് തമിഴ്‌നാട് വ്യക്തമാക്കിയിട്ടുണ്ട്.

You might also like