വി.ഡി സതീശൻ ഉമ്മൻചാണ്ടിയേയും രമേഷ് ചെന്നിത്തലയേയും കണ്ട് പഠിക്കണം: ഗവർണർ

0

പ്രതിപക്ഷതേതാവ് വി.ഡി സതീശനെ രൂക്ഷമായി വിമർശിച്ച് ഗവർണർ മുഹമ്മദ് ആരിഫ്ഖാൻ. ഉത്തരവാദിത്വത്തോട്  കൂടിയേ പ്രതിപക്ഷ നേതാവ്  പെരുമാറാൻ പാടുള്ളൂ. എങ്ങനെ പെരുമാറണമെന്ന് മുതിർന്ന നേതാക്കളിൽ നിന്നും പഠിക്കണം. പാർലിമെന്ററി പ്രവർത്തനം ഉമ്മൻ ചാണ്ടിയോടും രമേഷ് ചെന്നിത്തലയോടും ചോദിച്ചു മനസിലാക്കണമെന്നും ഗവർണർ പറഞ്ഞു. എന്നാൽ, സർക്കാർ ഗവർണറുടെ അനാവശ്യ സമ്മർദത്തിന് വഴങ്ങുകയായിരുന്നെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. താൻ കോൺഗ്രസ്സുകാരൻ ആണെന്നും അഞ്ച് പാർട്ടിയിലേക്ക് പോയ ആരിഫ് മുഹമ്മദ് ഖാന്റെ ഉപദേശം തനിക്ക് വേണ്ടെന്നും അദ്ദേഹം വിമർശനത്തിന് മറുപടിയായി പറഞ്ഞു.

You might also like