പെഗാസസ്: വിദഗ്ധ സമിതി സുപ്രീംകോടതിക്ക് റിപ്പോർട്ട് കൈമാറി

0

പെഗാസസിൽ സുപ്രീംകോടതി നിയോഗിച്ച സമിതി ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചു. അന്വേഷണം പൂർത്തിയാക്കാൻ കൂടുതൽ സമയം വേണമെന്ന് സമിതി ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോർട്ട് കോടതി മറ്റന്നാൾ പരിഗണിക്കും. പുതിയ വെളിപ്പെടുത്തലിന്റെ ഭാഗമായി സമർപ്പിച്ച ഹരജികളും കോടതിക്ക് മുന്നിൽ വരും. മാധ്യമപ്രവർത്തകൻ എൻ. റാം ഉൾപ്പെടെ 13 പേരാണ് സമിതിക്ക് മൊഴി നൽകിയത്. ഇസ്രായേൽ നിർമിത ചാര സോഫ്റ്റ് വെയർ ആയ പെഗാസസ് ഉപയോഗിച്ച് രാഹുൽ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ നേതാക്കളുടെയും മാധ്യമപ്രവർത്തകർ, അഭിഭാഷകർ, സാമൂഹ്യപ്രവർത്തകർ തുടങ്ങിയവരുടെയും ഫോൺ വിവരങ്ങൾ ചോർത്തിയെന്നാണ് ‘ദി വയർ’ അടക്കമുള്ള ആഗോള മാധ്യമ കൂട്ടായ്മ പുറത്തുവിട്ട റിപ്പോർട്ടിൽ പറഞ്ഞിരുന്നത്.

You might also like