ആഞ്ഞടിച്ച് അഞ്ചാം തരംഗം; 90 ശതമാനം പേരും മരിക്കുന്നു; കൊറോണ പേടിയിൽ ഹോങ്കോംഗിൽ കൂട്ടപ്പലായനം
ഹോങ്കോംഗ് : കൊറോണ വ്യാപനം രൂക്ഷമായതിനെ തുടർന്ന് ഹോങ്കോംഗിൽ കൂട്ടപ്പലായനം. രോഗം ഭയന്ന് ദിവസവും നിരവധി പേരാണ് മറ്റിടങ്ങളിലേക്ക് പലായനം ചെയ്യുന്നത്. നിലവിൽ കൊറോണയുടെ അഞ്ചാം തരംഗമാണ് ഹോങ്കോംഗിൽ അലയടിക്കുന്നത്. മറ്റ് തരംഗങ്ങളെക്കാൾ ഏറെ അപകടകാരിയാണ് അഞ്ചാംതരംഗം എന്നാണ് റിപ്പോർട്ടുകൾ. അതിവ്യാപന ശേഷിയുള്ള വൈറസ് അതിവേഗം രോഗം പടരുന്നതിന് കാരണമാകുന്നുണ്ട്. ഇതിന് പുറമേ രോഗം ബാധിക്കുന്ന കൂടുതൽ പേരും മരിക്കുന്നു എന്നത് ജനങ്ങൾക്കിടയിൽ വലിയ ഭീതിയാണ് ഉണ്ടാക്കുന്നത്. ഇതേ തുടർന്നാണ് ആളുകൾ മറ്റിടങ്ങളിലേക്ക് പോകുന്നത്. കൊറോണ ബാധിക്കുന്നവരിൽ 90 ശതമാനം പേരും മരിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഡിസംബർ 31 മുതലാണ് ഹോങ്കോംഗിൽ കൊറോണയുടെ അഞ്ചാം തരംഗം ആരംഭിച്ചത്.