ലോകായുക്ത ഓര്‍ഡിനന്‍സ്: ഹര്‍ജി കോടതിയില്‍, സര്‍ക്കാര്‍ ഇന്ന് നിലപാട് വ്യക്തമാക്കിയേക്കും

0

ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സ് സ്റ്റേ ചെയ്യണമെന്ന ആവശ്യം കേരള ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹര്‍ജിയില്‍ സര്‍ക്കാര്‍ ഇന്ന് നിലപാട് വ്യക്തമാക്കിയേക്കുമെന്നാണ് സൂചന. ഫെബ്രുവരി പത്തിനാണ് ലോകായുക്ത ഓര്‍ഡിനന്‍സിനെതിരായ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചത്. ഓര്‍ഡിനന്‍സിനെതിരായ ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി സര്‍ക്കാരിന് നോട്ടീസ് അയച്ചിരുന്നു. ഭേദഗതി ഹര്‍ജിയിലെ തീര്‍പ്പിനു വിധേയമായിരിക്കുമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കി.

You might also like