‘ഭീഷ്മപർവം’ ക്രൈസ്തവവിരുദ്ധ സിനിമ; ക്രിസ്ത്യാനികൾ തിന്മകളുടെ പ്രതിരൂപം, എല്ലാ സദ്ഗുണങ്ങളുമായി മുസ്‌ലിം കഥാപാത്രങ്ങൾ-കെ.സി.ബി.സി പ്രസിദ്ധീകരണം

0

അമൽ നീരദ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ‘ഭീഷ്മപർവ’ത്തിനെതിരെ കടുത്ത വിമർശനവുമായി കെ.സി.ബി.സി പ്രസിദ്ധീകരണം. എല്ലാ തരത്തിലുമുള്ള തിന്മകളുടെയും പ്രതിരൂപങ്ങളായാണ് ചിത്രത്തിൽ ക്രിസ്ത്യൻ വിശ്വാസികൾ അവതരിപ്പിക്കപ്പെടുന്നതെന്നും എല്ലാ സദ്ഗുണങ്ങളുമായി മുസ്‌ലിം കഥാപാത്രങ്ങളെ കാണിക്കുന്നുവെന്നും കെ.സി.ബി.സിക്കു കീഴിലുള്ള ജാഗ്രതാ ന്യൂസിൽ വിമർശനം. ക്രൈസ്തവവിരുദ്ധത സിനിമയുടെ പ്രധാന അജണ്ടയാണെന്ന് കാണാനാകുന്നുവെന്നും ജാഗ്രതാ ന്യൂസ് മാർച്ച് ലക്കത്തിൽ പ്രസിദ്ധീകരിച്ച കുറിപ്പിൽ ആരോപിക്കുന്നു. ലേഖനത്തിന്റെ പൂർണരൂപം കെ.സി.ബി.സി ജാഗ്രതാ കമ്മീഷൻ ഫേസ്ബുക്ക് പേജിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

You might also like