പഞ്ചാബില്‍ ഭഗവന്ത്മാന്റെ സത്യപ്രതിജ്ഞ 16ന്
പഞ്ചാബിലെ ആംആദ്മി പാര്‍ട്ടി, നിയുക്ത മുഖ്യമന്ത്രി ഭഗവന്ത്സിംഗ് മാന്റെ നേതൃത്വത്തില്‍ മാര്‍ച്ച് 16ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. പഞ്ചാബില്‍ 117 അംഗ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 92 സീറ്റില്‍ ജയിച്ചാണ് ആംആദ്മി പഞ്ചാബിന്റെ ചരിത്രത്തില്‍ ആദ്യമായി അധികാരത്തിലേറുന്നത്. ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കേജ്രിവാളിന്റെ നേതൃത്വത്തില്‍ നാളെ അമൃത്സറില്‍ റോഡ് ഷോയും നടക്കും. അപ്രതീക്ഷിതവിജയം നേടിയ ശേഷം ഭഗവന്ത്‌സിംഗ് ഡല്‍ഹിയിലെത്തി അരവിന്ദ് കേജ്രിവാളിനെ കണ്ട് അനുഗ്രഹം വാങ്ങിയിരുന്നു. അതിന് ശേഷമാണ് മാര്‍ച്ച് 16ന് സത്യപ്രതിജ്ഞാ ചെയ്യുമെന്ന് പ്രഖ്യാപിച്ചത്. ചണ്ഡീഗഢില്‍ ഇന്നലെ വൈകിട്ട് ചേര്‍ന്ന ആംആദ്മി പാര്‍ട്ടി നിയമസഭാ കക്ഷിയോഗം ഭഗവന്ത് സിംഗ് മാനെ നേതാവായി തെരഞ്ഞെടുത്തു.