ഉത്തരാഖണ്ഡിൽ ഉടൻ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കും- നിയുക്ത മുഖ്യമന്ത്രി
ദെഹ്റാദൂൺ: ഉത്തരാഖണ്ഡിൽ ഉടൻ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുമെന്ന് നിയുക്ത മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി. മന്ത്രിസഭാ രൂപീകരണം കഴിഞ്ഞയുടൻ ഒരു വിദഗ്ധ സമിതിയെ ഇതിനായി നിയമിക്കുമെന്നും ധാമി പറഞ്ഞു. ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കും എന്നത് ഉത്തരാഖണ്ഡിൽ ബി.ജെ.പി.യുടെ പ്രകടനപത്രികയിലും ഉണ്ടായിരുന്നു. ഉത്തരാഖണ്ഡിന്റെ പന്ത്രണ്ടാമത് മുഖ്യമന്ത്രിയായി ബുധനാഴ്ച ഉച്ചയ്ക്ക് 2.30-നാണ് ധാമി ചുമതലയേൽക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയുടെ മറ്റ് ദേശീയ നേതാക്കളും ചടങ്ങിൽ പങ്കെടുക്കും.