ഉത്തർപ്രദേശിൽ മിഠായി കഴിച്ചു നാല് കുട്ടികൾ മരിച്ചു
ഉത്തർപ്രദേശിലെ കുശിനഗറിൽ മിഠായി കഴിച്ചു നാല് കുട്ടികൾ മരിച്ചു. വീടിന് മുന്നിൽ നിന്ന് കിട്ടിയ മിഠായിയാണ് കുട്ടികൾ കഴിച്ചത്. രണ്ട് ആൺ കുട്ടികളും രണ്ട് പെൺകുട്ടികളുമാണ് മരിച്ചത്. ഭക്ഷ്യസുരക്ഷാവകുപ്പും ഫോറൻസിക് വിദഗ്ധരും സംഭവത്തിൽ പരിശോധന നടത്തി. വിഷം പുരണ്ട മിഠായിയയാണ് കുട്ടികൾ കഴിച്ചതെന്ന് മാതാപിതാക്കൾ പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.