തമിഴ്നാട്ടിൽ ദുരന്തം വിതച്ച് കനത്ത വേനൽമഴ; വീട് പണിക്കിടെ ഇടിമിന്നലേറ്റ് നാല് തൊഴിലാളികൾ മരിച്ചു
ചെന്നൈ: തമിഴ്നാട്ടിൽ കനത്ത വേനൽമഴ ദുരന്തം വിതയ്ക്കുകയാണ്. വിരുദുനഗറിൽ നാല് കെട്ടിട നിർമാണ തൊഴിലാളികൾ ഇടിമിന്നലേറ്റ് മരിച്ചു. വീട് പണിയിൽ ഏർപ്പെട്ടിരിക്കുകയായിരുന്ന മൂന്ന് പുരുഷ തൊഴിലാളികളും ഒരു സത്രീയുമാണ് മരിച്ചത്. ഇടിമിന്നലേറ്റ ജക്കമ്മാൾ, കാശി, മുരുകൻ, കറുപ്പുസ്വാമി എന്നിവർ തൽക്ഷണം മരിക്കുകയായിരുന്നു. കെട്ടിടത്തിന്‍റെ മുകളിലായിരുന്നു ഇവർ ജോലി ചെയ്തുകൊണ്ടിരുന്നത്. വിരുദുനഗർ ജില്ലയിലെ കറുപ്പുസ്വാമിനഗറിലാണ് അപകടം ഉണ്ടായത്. രണ്ടുപേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. രണ്ട് ദിവസമായി വിരുദുനഗറിൽ കനത്ത വേനൽമഴ തുടരുകയാണ്