രാജ്യത്ത് വൈദ്യുത ഉപയോഗം ഏറ്റവും ഉയർന്ന നിലയിൽ; സാമ്പത്തിക വളർച്ചയുടെ തെളിവെന്ന് കേന്ദ്ര ഊർജ മന്ത്രാലയം
ദില്ലി: രാജ്യത്ത് വൈദ്യുത ഉപയോഗം വർധിക്കുന്നുവെന്ന് കേന്ദ്ര ഊർജ മന്ത്രാലയം. ഇന്ന് ഉച്ചയ്ക്ക് 201.066 ജിഗാവാട്ട് ആണ് രാജ്യത്താകമാനമായി ഉപയോഗിക്കപ്പെട്ട വൈദ്യുതിയുടെ അളവ്. 2021 ജൂലൈ 7-ന് ഉണ്ടായ 200.539 ജിഗാവാട്ട് എന്ന കഴിഞ്ഞ വർഷത്തെ പരമാവധി ഉപയോഗത്തെക്കാളും മുകളിലാണ് ഇന്നത്തെ കണക്ക് രേഖപ്പെടുത്തിയിരിക്കുന്നത്. വർദ്ധിച്ചുവരുന്ന വൈദ്യുതി ആവശ്യകത രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെ പ്രതിഫലിപ്പിക്കുന്നതാണെന്നാണ് കേന്ദ്ര ഊർജ മന്ത്രാലയം വ്യക്തമാക്കുന്നത്. കേന്ദ്ര ഊർജ മന്ത്രാലയം ട്വിറ്ററിലൂടെ ഇക്കാര്യം ചൂണ്ടികാട്ടിയിട്ടുണ്ട്.