സംസ്ഥാനത്ത് ഇന്ന് (ഞായർ) 3,139 പേർക്ക് കോവിഡ്
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മൂവായിരം കടന്ന് കോവിഡ് രോഗികൾ. ഞായറാഴ്ച സംസ്ഥാനത്ത് 3,139 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 36 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 126 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 2,921 പേർക്ക് സന്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ 251 പേരുടെ സന്പർക്ക ഉറവിടം വ്യക്തമല്ല.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1,855 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 30,072 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 77,703 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,04,489 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരിൽ 1,81,850 പേർ വീട്/ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻറൈനിലും 22,639 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2684 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 34,786 സാന്പിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാന്പിൾ, എയർപോർട്ട് സർവയിലൻസ്, പൂൾഡ് സെൻറിനൽ, സിബി നാറ്റ്, ട്രൂനാറ്റ്, സിഎൽഐഎ, ആൻറിജെൻ അസ്സെ എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 21,32,795 സാന്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
സെൻറിനൽ സർവൈലൻസിൻറെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സന്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 1,88,976 സാന്പിളുകളും പരിശോധനയ്ക്കയച്ചു.
പോസിറ്റീവ് കേസുകൾ ജില്ല തിരിച്ച്:-
തിരുവനന്തപുരം-412, കോഴിക്കോട്-399, മലപ്പുറം-378, എറണാകുളം-326, ആലപ്പുഴ-252, കണ്ണൂർ-234, പാലക്കാട്-233, കൊല്ലം-205, കോട്ടയം-196, തൃശൂർ-182, കാസർഗോഡ്-124, പത്തനംതിട്ട-102, വയനാട്-56, ഇടുക്കി-40
സന്പർക്ക രോഗികൾ ജില്ല തിരിച്ച്:-
തിരുവനന്തപുരം-395, കോഴിക്കോട്-392, മലപ്പുറം-365, എറണാകുളം-298, ആലപ്പുഴ-229, പാലക്കാട്-219, കണ്ണൂർ-207, കോട്ടയം-191, കൊല്ലം-188, തൃശൂർ-172, കാസർഗോഡ്-121, പത്തനംതിട്ട-75, വയനാട്-51, ഇടുക്കി-18
രോഗമുക്തി കണക്കുകൾ ജില്ല തിരിച്ച്:-
തിരുവനന്തപുരം-291, കൊല്ലം-140, പത്തനംതിട്ട-191, ആലപ്പുഴ-46, കോട്ടയം-125, ഇടുക്കി-20, എറണാകുളം-232, തൃശൂർ-115, പാലക്കാട്-66, മലപ്പുറം-202, കോഴിക്കോട്-128, വയനാട്-33, കണ്ണൂർ-88, കാസർഗോഡ്-178