പാസ്റ്റർ മോൻസി തോമസിന്റെ മകൻ മിജോയിക്കായ്‌ പ്രാർത്ഥിക്കുക

0

പാസ്റ്റർ മോൻസി തോമസിന്റെ മകൻ മിജോയ് മോൻസി ഞായറാഴ്ച ആരാധന കഴിഞ്ഞു തൃശൂരിൽ മറ്റൊരു മീറ്റിംഗ് കഴിഞ്ഞു വരവേ രാത്രി 12 മണിയോടെ മണ്ണഞ്ചേരിയിൽ വച്ചു താൻ സഞ്ചരിച്ചിരുന്ന സ്കൂട്ടർ ലോറിയുടെ പുറകിൽ തട്ടി അപകടം ഉണ്ടായി. മുഖത്ത് 3 ഇടത്തായി സ്റ്റിച്ചുകൾ ഉണ്ട്. ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും x- ray എടുക്കേണ്ട ആവശ്യത്താൽ അവിടെ നിന്നും വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു.നീർകെട്ടുള്ള കാരണത്താൽ x- ray ക്ലിയർ ആകാത്തതിനാൽ CT – സ്കാൻ ചെയ്യുന്നതിനായും കണ്ണിൽ രക്തം കലങ്ങി കിടക്കുന്നതിനാലും തുടർ ചികിത്സ ലഭിക്കുന്നതിനായ് തിരുവല്ല ബിലീവേഴ്‌സ് ആശുപത്രിയിൽ ആയിരിക്കുന്നു. ശരീരത്തിൽ അസഹനീ യമായ വേദന അനുഭവിക്കുന്നുണ്ട്.

മിജോയിയുടെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായി, സർജറിയ്ക്കായി പ്രവേശിപ്പിച്ചു, സർജറിയിൽ എങ്ങനെയും കാഴ്ച ലഭിക്കേണ്ടതിനായും, സാമ്പത്തീകമായും ക്ലേശം അനുഭവിക്കുന്നു. പരിപൂർണ്ണ സൗഖ്യം ദൈവം നൽകികൊടുക്കേണ്ടതിനായ് ഏവരുടെയും ആത്മാർത്ഥമായ പ്രാർത്ഥന അഭ്യർത്ഥിക്കുന്നു.

You might also like