ചർച്ച് ഓഫ് ഗോഡ് യൂകെ & ഇയു ഫാമിലി കോൺഫ്രൻസ് 2022 ജൂലൈ 15 മുതൽ 17 വരെ
യു കെ: ചർച്ച് ഓഫ് ഗോഡ് യൂകെ & ഇയു മലയാളം സെക്ഷന്റെ നേതൃത്വത്തിലുള്ള ഫാമിലി കോൺഫ്രൻസ് (കുടുംബ സംഗമം) 2022 ജൂലൈ 15,16,17 തീയതികളിൽ The Pioneer Centre, Kidderminster വച്ച് നടത്തപ്പെടുന്നു.
കഴിഞ്ഞ വർഷങ്ങളിലെ കോൺഫറൻസുകളെ അപേക്ഷിച്ചു ഇപ്രാവശ്യം മുൻകൂട്ടി രജിസ്റ്റർ ചെയ്തു ക്യാമ്പ് മാതൃകയിൽ വളരെ മനോഹരമായ ക്യാംമ്പ് സൈറ്റിൽ വെച്ച് ആണ് കോൺഫറൻസ് നടത്തപ്പെടുന്നത്. ജൂലൈ 15 വെള്ളിയാഴ്ച്ച വൈകിട്ട് 06 :30 നു ചർച്ച് ഓഫ് ഗോഡ് യൂകെ & ഇയു ഓവർസിയർ റവ. ഡോ. ജോ കുര്യൻ പ്രാർത്ഥിച്ചു ഉദ്‌ഘാടനം നിർവഹിക്കുന്ന കോൺഫറൻസ് 17-നു ഉച്ചയോടു കൂടി അവസാനിക്കും.
പാസ്റ്റർ ബ്ലെസ്സൺ ചെറിയാൻ, കാനഡ മുഖ്യാഥിതി ആയി ദൈവ വചനം പ്രഘോഷിക്കും. കുഞ്ഞുങ്ങൾക്കും, യൗവ്വനക്കാർക്കും സഹോദരിമാർക്കും മുതിർന്നവർക്കും ലീഡേഴ്സിനും വൈവിധ്യമാർന്ന ആത്മീയ വളർച്ചയ്ക്ക് ഉതകുന്ന തരത്തിലുള്ള മീറ്റിംഗുകൾ കോൺഫറൻസിൽ ഉണ്ടായിരിക്കുന്നതാണ്.
നാഷണൽ കമ്മിറ്റിയോടൊപ്പം കോൺഫറൻസ് കൺവീനർ ആയി ഇവാ. ഡോണി തോമസ് പ്രവർത്തിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് നാഷണൽ സെക്രട്ടറി പാസ്റ്റർ തോമസ് ജോർജ് (ബിജോയ്) 07943866456 ഇവ. ഡോണി തോമസ് (കൺവീനർ) 07828 723468 | ബ്രദർ.ജോസ്മോൻ പൗലോസ് (ജോയിന്റ് ട്രഷറർ) 07886 606721 | ബ്രദർ.മാമ്മൻ ജോർജ്ജ് (മീഡിയ) 07737 476821 എന്നിവരുമായി ബന്ധപെടുക.