സംസ്ഥാനത്ത് മങ്കിപോക്‌സ് കേസുകൾ കൂടുന്നു

0

സംസ്ഥാനത്ത് മങ്കി പോക്‌സ് കേസുകൾ കൂടുന്നു. ഇന്നലെ ഒരാൾക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് ആകെ ചികിത്സയിലുള്ളവരുടെ എണ്ണം മൂന്നായി. യുഎഇയിൽ നിന്നും എത്തിയ മലപ്പുറം സ്വദേശിക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ബാക്കി രണ്ട് രോഗികൾ കൊല്ലം, കണ്ണൂർ ജില്ലകളിലുള്ളവരാണ്. കൂടുതൽ മങ്കിപോക്‌സ് കേസുകൾ സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. 

സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരിൽ മൂന്ന് പേരും യുഎഇയിൽ നിന്നും എത്തിയവരാണ്. അതിനാൽ യുഎഇയിൽ നിന്നും എത്തുന്നവർ ജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം.നാല് വിമാനത്താവളങ്ങളിലും അന്താരാഷ്ട്ര യാത്രക്കാരെ നിരീക്ഷിക്കാനുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. അതേസമയം രോഗികളുടെ സമ്പർക്കപട്ടികയിലുള്ളവരുടെ പരിശോധനാ ഫലം നെഗറ്റീവ് ആകുന്നതിന്റെ ആശ്വാസത്തിലാണ് ആരോഗ്യവകുപ്പ്. 

അവസാനം രോഗം സ്ഥിരീകരിച്ച 35കാരനായ മലപ്പുറം സ്വദേശിയുടെ സമ്പർക്കത്തിലുണ്ടായിരുന്നവരെ നിലവിൽ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇയാളുൾപ്പടെ രോഗം സ്ഥിരീകരിച്ച മൂന്ന് പേരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. രോഗലക്ഷണങ്ങൾ ഉള്ളവരെല്ലാം പരിശോധനയ്ക്ക് വിധേയമാകണമെന്നും എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

You might also like