മുളക്കുഴയിൽ ആയിരം പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയത്തിന്റെ സമർപ്പണ ശുശ്രൂഷ ഇന്ന് ജനു.17 ന്

0

മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ശതാബ്ദി കൺവൻഷൻ കർമ്മപദ്ധതികളുടെ ഭാഗമായി സഭാ ആസ്ഥാനമായ മുളക്കുഴ സീയോൻ കുന്നിൽ പണികഴിപ്പിച്ച മൗണ്ട് സീയോൻ കൺവൻഷൻ സെന്ററിന്റെ സമർപ്പണ ശുശ്രൂഷയും സാംസ്കാരിക സമ്മേളനവും ജനുവരി 17 ന് ഉച്ചകഴിഞ്ഞ് 2 മുതൽ നടക്കും. 4 ന് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ റവ.സി.സി തോമസ് അധ്യക്ഷത വഹിക്കും.   മന്ത്രി സജി ചെറിയാൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. പാസ്റ്റർ സാം ജോർജ്‌ (ഐ പി സി ജനറൽ സെക്രട്ടറി) അനുഗ്രഹ പ്രഭാഷണം നടത്തും. വിവിധ സഭാ നേതാക്കൾ,   കൊടിക്കുന്നിൽ സുരേഷ് എം.പി, കെ. പി. ഉദയഭാനു, എബി കുര്യാക്കോസ്, കെ. സോമൻ, മുളക്കുഴ ബ്ലോക്ക് പഞ്ചായത്ത് തുടങ്ങിയവർ ആശംസകൾ അറിയിക്കും.

സഭയുടെ ഭരണസമിതി അംഗങ്ങൾ, ഡിപ്പാർട്ട്മെന്റ് തലവന്മാർ, വിശ്വാസ സമൂഹം പ്രതിനിധികൾ എന്നിവർ ഈ യോഗത്തിൽ സംബന്ധിക്കും.

ശതാബ്ദി കൺവെൻഷന്റെ ആഘോഷ പരിപാടികളുടെ ഭാഗമായി നിർമ്മിച്ച ആയിരം പേർക്ക് ഇരിക്കാവുന്ന ശീതീകരിച്ച ഓഡിറ്റോറിയത്തിന്റെ സമർപ്പണ ശുശ്രൂഷയും ഉദ്ഘാടനവും 2 മണിക്ക് നടക്കുന്ന സമ്മേളനത്തിൽ സഭയുടെ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് പാസ്റ്റർ വൈ റെജിയുടെ അധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ റവ. സി.സി തോമസ് നിർവഹിക്കും എജുക്കേഷണൽ ഡയറക്ടർ റവ ഡോക്ടർ ഷിബു കെ മാത്യു, സ്റ്റേറ്റ് കൗൺസിൽ സെക്രട്ടറി പാസ്റ്റർ സജി ജോർജ്, ജോയിൻ സെക്രട്ടറി പാസ്റ്റർ സാംകുട്ടി മാത്യു, സ്റ്റേറ്റ് ട്രഷറർ പാസ്റ്റർ ഫിന്നി ജോസഫ് എന്നിവർ ഈ യോഗങ്ങൾക്ക് നേതൃത്വം നൽകുമെന്ന് സ്റ്റേറ്റ് മീഡിയ സെക്രട്ടറി പാസ്റ്റർ ഷൈജു തോമസ് ഞാറയ്ക്കലും സ്റ്റേറ്റ് ബിലിവേഴ്സ് ബോർഡ് സെക്രട്ടറി ജോസഫ് മറ്റത്ത് കാലായും അറിയിച്ചു.

You might also like