ഐ.പി.സി ഉപ്പുതറ സെന്ററിന്റെ 32 മത് കൺവൻഷൻ ഫെബ്രു. 22 മുതൽ

0

ഉപ്പുതറ : ഐ.പി.സി ഉപ്പുതറ സെന്റർ കൺവൻഷൻ ഇന്ന് ഫെബ്രു. 22 മുതൽ 26 വരെ ഉപ്പുതറ ബെഥേൽ ഗ്രൗണ്ടിൽ നടക്കും. എല്ലാ ദിവസവും വൈകിട്ട് 6 മണിമുതൽ 9 മണിവരെയാണ് യോഗങ്ങൾ.

പാസ്റ്റർ കെ.വി വർക്കി(സെന്റർ മിനിസ്റ്റർ) ഉദ്ഘാടനം നിർവഹിക്കും. പാസ്റ്റർ പി. സി ചെറിയാൻ, പാസ്റ്റർ സജു ചാത്തന്നൂർ, പാസ്റ്റർ അജി ആന്റണി, പാസ്റ്റർ അനിൽ കോടിത്തോട്ടം, പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ(ഐ.പി.സി കേരളാ സ്റ്റേറ്റ് സെക്രട്ടറി) എന്നിവർ പ്രസംഗിക്കും. സെന്റർ ക്വയർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.

കൺവൻഷനോടനുബന്ധിച്ച് വ്യാഴാഴ്ച്ച രാവിലെ 10 മണിമുതൽ 1 മണിവരെ ബൈബിൾ ക്ലാസ്സ്‌, വെള്ളിയാഴ്ച്ച രാവിലെ 10 മണിമുതൽ 1 മണിവരെ ഉപവാസപ്രാർത്ഥനയും സോദരി സമാജം വാർഷികവും നടക്കും. യോഗത്തിൽ സിസ്റ്റർ ജയാമോൾ രാജു (കേരളാ സ്റ്റേറ്റ് സോദരി സമാജം ജോയിന്റ് സെക്രട്ടറി) മുഖ്യ സന്ദേശം നൽകും. ശനിയാഴ്ച്ച രാവിലെ 10 മണിമുതൽ 1 മണിവരെ ശുശ്രൂഷക സമ്മേളനവും, ഉച്ചക്കഴിഞ്ഞു 2 മണിമുതൽ സണ്ടേസ്കൂൾ, പിവൈപിഎ വാർഷിക സമ്മേളനവും നടക്കും. വാർഷിക യോഗത്തിൽ ജസ്റ്റിൻ നെടുവേലി മുഖ്യ സന്ദേശം നൽകും.

സെന്റർ സെക്രട്ടറി പാസ്റ്റർ ബിനു ബേബി , ഇവാ. ഇ കെ. സാബു എന്നിവർ നേതൃത്വം നല്കും .

You might also like